ആലുവ: എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരിക്കെ അന്തരിച്ച ഉഴവൂർ വിജയന്റെ നാലാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.സി.പി നിർവ്വാഹക സമിതി അംഗം കെ.എം.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എച്ച്. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എൻ.വൈ.സി ദേശീയ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉപഹാരം നൽകി. നേതാക്കളായ മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, ടി.എ. മുഹമ്മദാലി, ശ്രുതി ഹാരിസ്, കെ.എ. മായിങ്കുട്ടി, ഹുസൈൻ കുന്നുകര എന്നിവർ സംസാരിച്ചു.