anil
.ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ്‌ ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ കാഞ്ഞിരമറ്റം മില്ലുങ്കൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ് .ഗവ : കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് ഡോ.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു )

മുളന്തുരുത്തി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനയായ ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ്‌ ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം മില്ലുങ്കൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. ഗവൺമെന്റ് കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് ഡോ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സബ്‌ ജില്ലാ സെക്രട്ടറി ടോം തോമസ് അദ്ധ്യക്ഷനായിരുന്നു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി. സുനിൽ സംസാരിച്ചു. കെ.എം. സുനിൽ സ്വാഗതവും ഡി ശ്രീകുമാർ നന്ദിയും പറഞ്ഞു.