പള്ളുരുത്തി: കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ളസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ആദരവ് നൽകി. മുൻ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. എ.എസ്.ജോൺ, പി.ജെ.പോൾ, വിൻസന്റ് ഫെർണാണ്ടസ്, സജി തേങ്ങാപുരക്കൽ, എം.എച്ച്.ഹരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.