കിഴക്കമ്പലം: അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എയ്ക്കെതിരെ നടത്തുന്ന അപവാദപ്രചാരണങ്ങളിൽ പ്രവാസി പ്രതിഷേധവുമിരമ്പി. കേരള പ്രവാസി സംഘം കോലഞ്ചേരി ഏരിയ കമ്മിറ്റി പെരിങ്ങാലയിൽ നടത്തിയ പ്രതിഷേധ ജ്വാല ഏരിയ സെക്രട്ടറി നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോഷി വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.വി. അന്തിലു, കെ.എ. അബൂബക്കർ, പി.എ. ബഷീർ, ടി.പി. ഷാജഹാൻ, ഷിജു കരിം, ഇ.കെ. അബ്ദുൾ സലാം, അമൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.