മുളന്തുരുത്തി: പ്രതിരോധ വകുപ്പിന് കീഴിലുള്ള ഫാക്ടറികളിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച കേന്ദ്ര ഓർഡിനൻസിനെതിരെയും പ്രതിരോധ മേഖലയെ സ്വകാര്യ വൽക്കരിക്കുന്നതിനെതിരെയും സംയുക്ത .ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മില്ലുങ്കലിൽ പ്രതിഷേധദിനം ആചരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സൈബ താജുദ്ദീൻ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി ജില്ലാ ട്രഷറർ സി.കെ ശിവദാസൻ , എൻ .എൽ, സി.നേതാവ് ശശി പാലോത്ത്, റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജയൻ,സി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.