വൈപ്പിൻ: നായരമ്പലം സർവ്വീസ് സഹകരണ ബാങ്കിൽ അംഗത്വം എടുത്ത് 50 വർഷം പൂർത്തീകരിച്ചവർക്കുവേണ്ടി ബാങ്ക് ആവിഷ്‌കരിച്ച സ്വാന്തന പെൻഷൻ പദ്ധതിയിലേക്ക് അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 4 വൈകീട്ട് 5 മണി വരെ .ബാങ്ക് പ്രവർത്തന സമയങ്ങളിൽ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും ബ്രാഞ്ചുകളിൽ നിന്നും അപേക്ഷ ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടണം.