കാഞ്ഞിരമറ്റം: വിദ്യാതരംഗിണി പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ സർവീസ് സഹകരണബാങ്ക് കുട്ടികൾക്കായി നടപ്പാക്കുന്ന പലിശ രഹിത മൊബൈൽ ഫോൺ വായ്പയുടെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോൺ വർഗീസ് അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി കെ.എ. ജയരാജ്, ബോർഡ് മെമ്പർമാരായ കെ.എ. മുകുന്ദൻ, പത്രോസ് കെ.പി., രതി ഗോപി, ഗോപിനാഥൻ, കെ.പി. ഉല്ലാസ് ഗോപിനാഥ്, സി.ഡി.എസ് ചെയർപേഴ്സൺ ഓമന ബാലകൃഷ്ണൻ എടയ്ക്കാട്ടുവയൽ യു.ഐ.പി.എസ്. പ്രധാന അദ്ധ്യാപിക സബിത മാത്യു, പാർപ്പാകോട് എൽ.പി.എസ് അദ്ധ്യാപിക അമ്പിളി എന്നിവർ പങ്കെടുത്തു.