കളമശേരി: ചത്ത പോത്തിന്റെ അവശിഷ്ടങ്ങൾ പാതാളം പുഴയിൽ തള്ളിയ പാനായികുളം മഠത്തേരി പറമ്പിൽ വീട്ടിൽ ജലീലിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ഇറച്ചിവെട്ടുകാരനായ പ്രതി വളർത്തിയിരുന്ന പോത്തിൻകുട്ടി കഴുത്തിൽ കയർ മുറുകി ചത്തതിനെ തുടർന്ന് തോൽ മാത്രം ഉരിച്ചെടുത്ത് ബാക്കി ഭാഗങ്ങൾ പുഴയിൽ തള്ളുകയായിരുന്നു.