മുളന്തുരുത്തി: എൻ.സി.പിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ വിജയൻ അനുസ്മരണവും എൻ.എൽ.സി വിദ്യാഭ്യാസ അവാർഡ് വിതരണവും എൻ.സി.പി സംസ്ഥാനപ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ കെ.ആർ.രാജൻ, ലതികാ സുഭാഷ്,സുഭാഷ് പുഞ്ചത്തോട്ടിൽ, വി.ജി.രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, ടി.വി.ബേബി, എം.എം.അശോകൻ എന്നിവർ പ്രസംഗിച്ചു. ഉഴവൂർ വിജയന്റെ ഭവനത്തോട് ചേർന്നുള്ള സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.