photo
പ്രതിരോധ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഞാറക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പ്രതിരോധ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഞാറക്കൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ധർണ ഉദ്ഘാടനം ചെയ്തു. കെ.എം.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി വൈപ്പിൻ റീജിയണൽ പ്രസിഡന്റ് കെ.എസ്. കൃഷ്ണകുമാർ, സാജു മാമ്പിള്ളി, കെ. എച്ച്. ബാബു, ജോസി എന്നിവർ പ്രസംഗിച്ചു. എടവനക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ.സാജിത്ത് ഉദ്ഘാടനം ചെയ്തു. സുധീർ മാസ്റ്റർ , കെ. കെ. ഷാലി , കെ.യു.ജീവൻമിത്ര , കെ.ജെ.ആൽബി എന്നിവർ സംസാരിച്ചു.