പട്ടിമറ്റം: ബാലഗോകുലം കുന്നത്തുനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബാലസാഹിതീ പ്രകാശൻ ഉപാദ്ധ്യക്ഷൻ എം. എ. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. താലൂക് അദ്ധ്യക്ഷൻ ഹരിദാസ്, ഉപാദ്ധ്യക്ഷൻ മണി, ജില്ലാകാര്യദർശി എം.എസ്. സനോജ്, പി.കെ. ഷിബു, പി.ആർ. മണി, നന്ദു പൂഞ്ചേരി,രമ്യകൃഷ്ണൻ, എം.എ. ആശാലത തുടങ്ങിയവർ സംസാരിച്ചു.