കുറുപ്പംപടി: ഡി.വൈ.എഫ്.ഐ കുരുപ്പപാറ യൂണിറ്റ് നാളെ രാവിലെ 10 മണിക്ക് തട്ടാംപുറംപടി വി.വി .ഗോപിയുടെ ഭവനത്തിൽ വെച്ച് ഓൺലൈൻ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും ചെയ്യും. ബിരിയാണി ചലഞ്ചിലൂടെയാണ് ഓൺലൈൻ പഠനോപകരണ വിതരണത്തിനുള്ള തുക കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും.രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ കുട്ടികളെ ആദരിക്കും.ഡി.വൈ.എഫ്.ഐ ഭാരവാഹികളൾ പ്രധാന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നു.