തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാർ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിക്കണമെന്ന് പത്മജ എസ്. മേനോൻ പറഞ്ഞു. ബി.ജെ.പി ശക്തികേന്ദ്ര ഓഫീസ് തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് നാടിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ശക്തികേന്ദ്ര തെക്കുംഭാഗം പ്രസിഡന്റ് അനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ പതാക ഉയർത്തി. നഗരസഭാ പ്രതിപക്ഷനേതാവ് പീതാംബരൻ, നിയോജക മണ്ഡലം സെക്രട്ടറി നവീൻ ശിവൻ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവൻ, കൗൺസിലർമാരായ സുധാ സുരേഷ്, കെ.ആർ.രാജേഷ് ,അഡ്വക്കേറ്റ് പി. എൽ ബാബു , വള്ളി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ശക്തികേന്ദ്ര സെക്രട്ടറി ശരത്ചന്ദ്രൻ സ്വാഗതവും, വിബിൻ കൃതജ്ഞതയും പറഞ്ഞു.