vazheyorachandha-
പറവൂർ നഗരത്തിൽ ആരംഭിച്ച വഴിയോരചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിക്കുന്നു

പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിച്ച നാടൻ പച്ചക്കറികളുമായി പറവൂർ നഗരത്തിൽ വഴിയോരചന്ത ആരംഭിച്ചു. ജില്ലാ കാർഷിക വിസകന കർഷകക്ഷേമ വകുപ്പ്, പറവൂർ ബ്ളോക്ക് പഞ്ചായത്ത്, കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലാണ് വഴിയോരചന്ത. എല്ലാ വെള്ളായാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ മിനി സിവിൽ സ്റ്റേഷൻ പരിസരത്താണ് ചന്ത. പഞ്ചായത്തിലെ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിലെ കുട്ടികളുടെ കൃഷിയിടങ്ങളിലേയും പഞ്ചായത്തിലെ കർഷകരുടേയും കൃഷി ഉൽപ്പനങ്ങളാണ് ചന്തയിൽ വില്പനക്കായായി എത്തുന്നത്. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, പറവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി. ജിഷ, കോട്ടുവല്ളി കൃഷി ഓഫീസർ കെ.സി. റെയ്‌ഹാന, ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, എൻ.വി. നസിയ തുടങ്ങിയവർ പങ്കെടുത്തു.