തോപ്പുംപടി: പശ്ചിമകൊച്ചിയിൽ 50 ൽ താഴെ എത്തിയിരുന്ന കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. ഏറ്റവും കൂടുതൽ രോഗികൾ കുമ്പളങ്ങിയിലാണ്, 28. ചെല്ലാനം -19, ഫോർട്ട് കൊച്ചി-19, പള്ളുരുത്തി - 17, മുണ്ടംവേലി - 11, തോപ്പുംപടി - 6, മട്ടാഞ്ചേരി-5. പനയപ്പിള്ളി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കരുവേലിപ്പടി തുടങ്ങിയ ഓരോ സ്ഥലങ്ങളിലും 5 ൽ താഴെ രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പൊതു സ്ഥലങ്ങളിലും മറ്റു സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ ഒരുക്കുന്നതിൽ വന്ന വീഴ്ചയും പൊലീസ് പരിശോധന കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.