കൊച്ചി: ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്ത പൂർവ, ദുരന്താനന്തര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന് ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഇന്റർ എമജൻസി ഗ്രൂപ്പ് (ഐ.എ.ജി) പുനർരൂപീകരിക്കുന്നതിന് വിവിധ സേവന മേഖലകളിൽ പ്രാവീണ്യമുള്ളതും ജില്ലയിൽ പ്രവർത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടനകൾ ഈ മേഖലയിൽ പ്രവർത്തന പരിചയമുള്ളതും പ്രവർത്തനങ്ങളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ സഹായിക്കാൻ പ്രാപ്തവുമായിരിക്കണം. താത്പര്യമുള്ള സംഘടനകൾ ernakulamiag@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ പ്രവർത്തന മേഖല, പരിചയം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ഓഗസ്റ്റ് 8 നു മുമ്പായി അയയ്ക്കുക.