പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹഗാഥ സ്ത്രീ സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അജിത്ത് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഷീല തങ്കൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്നു ആദർശ്, കമ്മിറ്റിംയഗം ഗീത ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.