മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് 6-ാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അജീഷ്. എ വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലം സെക്രട്ടറിമാരായ കെ. കെ.അനീഷ് കുമാർ, അജീഷ് തങ്കപ്പൻ, ട്രഷറർ സുരേഷ് കെ.ബി , പഞ്ചായത്ത് ജനറൽ സെക്രട്ടറി അനീഷ് പുളിക്കൻ തുടങ്ങിയവരോടൊപ്പം എത്തിയാണ് അജീഷ് എ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.