പള്ളുരുത്തി: ഇന്ധനവില വർദ്ധനവിനെതിരെ പമ്പുകളിൽ നിന്നും യാത്രക്കാരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന പരിപാടിക്ക് തുടക്കമായി. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി എം.പി.ശിവദത്തൻ ഉദ്ഘാടനം ചെയ്തു. ഷാജി കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു. ജോൺ പഴേരി, ഷൈല തദ്ദേവൂസ്, ഷീബാ ഡുറോം, മണ്ഡലം പ്രസിഡന്റുമാരായ പി.ജെ. പ്രദീപ്, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ജോഷി ആന്റണി, അഡ്വ: തമ്പി ജേക്കബ്, നെൽസൻ കോച്ചേരി, കെ.എ. ജൽട്ടൻ, സി.എക്‌സ് ജൂഡ്, എം.എച്ച് ഹരീഷ്, ജിബിൻ ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.