കൊച്ചി: പൊതുഗതാഗതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 27ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ബസ് സ്റ്റാൻഡുകളിൽ ഉപവാസ സമരം നടത്തും. കൊവിഡ് കാലത്തെ റോഡ് ടാക്‌സ് ഒഴിവാക്കുക, ഡീസലിന് സബ്‌സിഡി നൽകുക എന്നിവയാണ് ആവശ്യങ്ങൾ.