പറവൂർ: ആയുധ നിർമ്മാണശാലകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും പണിമുടക്ക് സമരം നടത്താനുള്ള തൊഴിലാളികളുടെ അവകാശം നിഷേധിച്ച നടപടിയിലും പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ പറവൂരിൽ ഇരുപത് കേന്ദ്രങ്ങളിൽ ധർണ നടത്തി. പെരുമ്പടന്ന കവലയിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. നമ്പൂരിയച്ചൻ ആലിനു സമീപം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി ആർ. ബോസ്, മെയിൻ പോസ്റ്റ് ഒാഫീസിനു മുന്നിൽ കെ.എ. വിദ്യാനന്ദൻ, മന്നം പോസ്റ്റ് ഒാഫീസിന് മുന്നിൽ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ. സന്തോഷ്, ചേന്ദമംഗലം കവലയിൽ കെ.പി. വിശ്വനാഥൻ, മുനിസിപ്പൽ കവലയിൽ പറവൂർ ആന്റണി, കരിമ്പാടത്ത് വി.എസ്. ഷഡാനന്ദൻ, പാലിയം നടയിൽ എ.കെ. സുരേഷ്., കോട്ടയിൽ കോവിലകത്ത് കെ.എസ്. ശിവദാസൻ, വടക്കുംപുറത്ത് കെ.ബി. നിഥിനും, ഗോതുരുത്തിൽ പി.കെ. രാജൻ, ചാത്തനാട് എ.സി. ഷാൻ, കണ്ണൻചിറയിൽ കെ.സി. പരമേശ്വരൻ, നന്ത്യാട്ടുകുന്നത്ത് കെ.എൻ. വിനോദ്, കടക്കര കവലയിൽ അനിൽകുമാർ, വേലംങ്കടവിൽ കെ.ഡി. വേണുഗോപാൽ, മുനമ്പം കവലയിൽ കെ.എം. ദിനകരൻ, പട്ടണം കവല എം.ഡി. അപ്പുക്കുട്ടൻ, ചിറ്റാറ്റുകര കവലയിൽ കെ.സി. സാബു എന്നിവർ ഉദ്ഘാടനം ചെയ്തു.