ദേശീയ താരമായ വാഴക്കുളം സ്വദേശിനി നിമ്മിബിജു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ കൈയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങുന്നു
മൂവാറ്റുപുഴ: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന 120 കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെയും കേരളാഒളിമ്പിക്സ് അസോസിയേഷന്റെയും എറണാകുളം ജില്ല ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ വാഴക്കുളം ചിറപ്പടിയിൽ ദീപശിഖ തെളിയിച്ചു. കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ഒമ്പത് കായികതാരങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കൂറ്റൻ ബോർഡിന് സമീപം നിന്നാണ് ദീപ ശിഖ തെളിയിച്ചത്. ടോക്യോ ഒളിമ്പിക്‌സിന്റെ മുദ്രാവാക്യമായ ലിംഗസമത്വം ഉയർത്തിപ്പിടിച്ച് ദേശീയ താരമായ വാഴക്കുളം സ്വദേശിനി നിമ്മിബിജു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ കൈയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ചു. ദേശീയ കായിക താരങ്ങളായ അജിത്ത് ബാബു, അലൻതോമസ്, എം.പി.തോമസ് എന്നിവർ നേതൃത്വം നൽകി .തുടർന്ന് കായിക താരങ്ങളിൽ നിന്ന് ദീപശിഖ ട്രാവൻകൂർ ബോർഡ് സെന്ററിന്റെ പ്രസിഡന്റ് ജോസ് പെരുമ്പള്ളികുൽ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസിജോസ,വാഴക്കുളം കാർമ്മൽ സ്‌കൂൾ പ്രിൻസിപ്പാൾ റവ ഡോ.സിജൻ ഊുകല്ലേൽ, വൈസ് പ്ര സിഡന്റ് ടോമി താന്നിട്ടമാക്കൽഎന്നിവർക്ക് ദീപശിഖ കൈമാറി. ചടങ്ങിൽ പങ്കെടുത്ത കായികതാരങ്ങളും കായിക പ്രതിഭകളും ദീപം തെളിയിച്ചു.