കൊച്ചി: ലഹരിവിരുദ്ധ പോസ്റ്റർ പ്രചാരണവുമായി അശ്വാ സ്‌പോട്ട്‌സ് ക്ലബ്. മുൻ ദേശീയ താരങ്ങൾ നേതൃത്വം നൽകുന്നതാണ് കോതമംഗലം ആസ്ഥാനമായ അത്‌ലറ്റിക് വെൽഫെയർ അസോസിയേഷൻ (അശ്വാ) സ്‌പോർട്സ് ക്ലബ്. കുട്ടികൾക്കും കായിക താരങ്ങൾക്കും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പോസ്റ്റർ പ്രചാരണം സംഘടിപ്പിക്കുന്നതെന്ന് അശ്വാ സ്‌പോട്ട്‌സ് ക്ലാബ് പ്രസിഡന്റ് റോയി വർഗീസ്, സെക്രട്ടറി ഒളിമ്പ്യൻ കെ.എം.ബിനു എന്നിവർ പറഞ്ഞു. പങ്കെടുക്കുന്നവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ തയ്യാറാക്കി അശ്വായുടെ ഇൻസ്റ്റാ ഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും അപ് ലോഡ് ചെയ്യണം. മികച്ചവയ്ക്ക് സമ്മാനവും നൽകും. വിവരങ്ങൾക്ക് : 9846630360