കൊച്ചി: ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിച്ച കെ.എസ്.ആർ.ടി.സിയുടെ ഷോപ്പ് ഓൺ വീൽസ് ലൂബ് ഷോപ്പ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഉപയോഗയോഗ്യമല്ലാത്ത ബസുകൾ സ്വന്തം വർക്‌ഷോപ്പുകളിൽ രൂപമാറ്റം വരുത്തിയാണ് ലൂബ് ഷോപ്പുകളായി മാറ്റുന്നത്. ലൂബ് ഷോപ്പിൽ '15 ഉജ്ജ്വല ഓഫർ' എന്ന പേരിൽ ഉപഭോക്താവിന് 15 ശതമാനം ഡിസ്‌കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗകര്യം, 15 മിനിട്ടിനുള്ളിൽ ഫ്രീ എഞ്ചിൻ ഓയിൽ ചെയിഞ്ച്, സൗജന്യ ശീതള പാനീയം എന്നീ സൗകര്യങ്ങൾ ലഭിക്കും. ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.