vhssmarady
സർക്കാർ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിമുക്ത സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആനിശിവ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലഹരിക്കെതിരെ കൈകോർത്ത് ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ. സർക്കാർ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിമുക്ത സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആനി ശിവ നിർവഹിച്ചു. വീടുകളിൽ ലഹരി മുക്ത ക്യാമ്പയിൻ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിക്ക് നൽകി നിർവഹിച്ചു. വാർഡ് തല ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്തംഗം ജിഷ ജിജോയും നിർവഹിച്ചു.

എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകൾ, വിദ്യാലയങ്ങൾ, ബസ് സ്റ്റോപ്പുകൾ , കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾ , കടകൾ, വാഹനങ്ങൾ തുടങ്ങിയവയിടങ്ങളിൽ ആയിരത്തിലധികം സ്റ്റിക്കറുകൾ വിദ്യാർത്ഥികൾ പതിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന കൈകോർക്കാം ലഹരിക്കെതിരെ ലഹരി വിമുക്ത എറണാകുളം എന്ന ക്യാമ്പയനിന്റെ ഭാഗമായാണ് പരിപാടി. പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി അവിരാച്ചൻ, തുടങ്ങിയവർ നേത്യത്വം നൽകി.