bibin
ബിബിൻ

കൊച്ചി: ട്രെയിൻമാർഗം വിദേശമദ്യം കടത്താൻ ശ്രമിച്ച കോട്ടയം സ്വദേശിയായ യുവാവ് ആർ.പി.എഫ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. ചങ്ങനാശേരി വാഴപ്പിള്ളി ഹൗസ് നമ്പർ 21ൽ ബിബിൻ മോഹനാണ് (20) പിടിയിലാണ്. ഇന്നലെ രാവിലെ ആറരയോടെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ഇയാൾ കുടുങ്ങിയത്. കൈവശമുണ്ടായിരുന്ന മൂന്ന് കവറുകളിൽ നിന്നായി 73 കുപ്പി വിദേശമദ്യം കണ്ടെത്തി. 18395 രൂപ വില വരും. തുച്ഛമായ തുകയ്ക്ക് മദ്യം വാങ്ങി കേരളത്തിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് ആർ.പി.എഫ് പറഞ്ഞു. കാരയ്ക്കലിൽനിന്ന് റിസർവേഷൻ ടിക്കറ്റിലാണ് ഇയാൾ എറണാകുളത്ത് എത്തിയത്. എസ്.ഐ ജെ. വർഗീസ്, അജയ്‌കുമാർ, ഡോൺ ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി റിമാൻഡ് ചെയ്തു.