കൊച്ചി: പ്രതിരോധമേഖലയിൽ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പ്രതിഷേധ ദിനം ആചരിച്ചു. ജില്ലയിൽ 500 കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
എറണാകുളത്ത് കച്ചേരിപ്പടിയിൽ സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, കൊച്ചി റിഫൈനറിക്ക് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ, പെരുമ്പടന്നയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ശർമ്മ, എറണാകുളം ബി.എസ്.എൻ.എൽ.ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി,
ഞാറയ്ക്കൽ ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി.ഹരിദാസ്, പെരുമ്പാവൂരിൽ സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ്, എറണാകുളം ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, കരിങ്ങാച്ചിറ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എസ്.ഹരികുമാർ
എംജി റോഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഐ.എൻ.എൽ.സി. നേതാവ് വർഗീസ് മറ്റം, എറണാകുളം ജോസ് ജംഗ്ഷനിൽ എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ്, പേട്ട പോസ്റ്റ് ഓഫീസിനു മുന്നിൽ ജെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് പെരുമ്പിള്ളി, മുണ്ടംവേലി പോസ്റ്റ് ഓഫീസിനു മുന്നിൽ എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഷംസു, റിസർവ് ബാങ്കിനു മുന്നിൽ ടി.യു.സി.ഐ. ദേശീയ സെക്രട്ടറി ചാൾസ് ജോർജ്ജ്, നെടുമ്പാശേരി എയർപോർട്ട് മേഖലയിൽ എൻ.ടി.യു.ഐ ജില്ലാ സെക്രട്ടറി എ.പി.പോളി, ഉദയംപേരൂരിൽ യു.ടി.യുസി ജില്ലാ സെക്രട്ടറി കെ.ടി.വിമലൻ എന്നിവർ ഉദ്ഘാടനം ചെയ്തു.