vishnu
വിഷ്ണു

കൊച്ചി: പതിനേഴുകാരിയെ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. തൃശൂർ പട്ടിക്കാട് പല്ലശന വീട്ടിൽ വിഷ്ണു രാജിനെയാണ് (21)കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് കടവന്ത്ര ജവഹർ നഗർ റോഡിൽ പെൺകുട്ടിയും ചേച്ചിയും കൂടി സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് ഇയാൾ ശല്യം ചെയ്തത്. പിറകെ ബൈക്കിൽ എത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ച് കടന്നു കളയുകയായിരുന്നു. കുമാരനാശാൻ ലെയിനിൽ കാർ പെയിന്ററായ പ്രതി കടവന്ത്ര മുട്ടത്ത് ലെയിനിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.