കൊച്ചി: ഒളിംപിക്സിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകൾക്ക് വിജയാശംസകൾ അർപ്പിച്ചുകൊണ്ട് ചിയർ ഫോർ ഇന്ത്യ ക്യാംപിന്റെ ഭാഗമായി കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ടൂറിസം സൊസൈറ്റിയും സെന്റ് മേരീസ് ഹൈസ്‌കൂൾ ചെല്ലാനം സ്‌പോർട്‌സ് അക്കാദമിയും സംയുക്തമായി ബാസ്‌ക്കറ്റ് ബോൾ ഫ്രീ ത്രോ നടത്തി.
സെന്റ് സെബാസ്റ്റ്യൻ ചർച്ച് റവ.ഫാ.സിബിച്ചൻ ചെറുതൈയിൽ, ഫാ. സിബിൻ അഞ്ചു കണ്ടത്തിൽ, ഇറ്റലിയിൽ നിന്നെത്തിയ പൂർവ വിദ്യാർത്ഥി ഫാ. വിശാൽ, വാർഡ് മെമ്പർ അനിലാ സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ് ജുവാന ടോമി , ഹെഡ്മിസ്ട്രസ് മിനി എ, കെ.സി.എച്ച്.ടി.എസ് ചെയർമാൻ ഡോ. അനൂപ് ഫ്രാൻസിസ് കെ ബി, ഇന്ത്യൻ താരം തോമസ് മെയ്‌ജോ, കായിക അദ്ധ്യാപകൻ എമേഴ്‌സിലിൻ ലൂയിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിജയികൾക് സമ്മാനദാനം ചെയ്തു.