കൊച്ചി: കൊവിഡ് വ്യാപനത്തിനിടെ ഓഫ് ലൈൻ പരീക്ഷ നടത്താനുള്ള, കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവം ലോക് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികളുടെ ആവശ്യം കണക്കിലെടുത്ത് രമ്യമായ പരിഹാരത്തിലേക്ക് വരാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് ഹൈബി ആവശ്യപ്പെട്ടു.