neeraj
നീരജ് കുമാർ ഗുപ്ത

കൊച്ചി: എറണാകുളം റേഞ്ച് ഡി.ഐ.ജിയായി നീരജ്കുമാർ ഗുപ്തയെ നിയമിച്ചു. 2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ന്യൂഡൽഹിയിലെ കേരള ഹൗസിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചു വരികയായിരുന്നു നീരജ്. കാളിരാജ് മഹേഷ്‌കുമാർ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിലാണ് നീരജിന്റെ നിയമനം.