11
ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിൽ നഗരസഭയിൽ പരിശോധന നടത്തുന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ താത്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച ഫയലുകൾ ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. ജീവനക്കാരുടെ ഹാജർ പുസ്തകം, കുടുംബശ്രീ മുഖേനയുള്ള നിയമനങ്ങൾ സംബന്ധിച്ച രേഖകൾ എന്നിവയാണ് പരിശോധിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഡ്രൈവർ, ഓവർസിയർ തസ്തികയിലുളള നിയമനങ്ങൾ സംബന്ധിച്ച ഫയലുകളും പരിശോധിച്ചു. ബന്ധപ്പെട്ട ജീവനക്കാരൻ അവധിയിലായതിനാൽ കൂടുതൽ രേഖകൾ പരിശോധിക്കാനായില്ല. ഇന്ന് ഫയലുകൾ ഓഫീസിൽ എത്തിക്കാൻ നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.