aster
ഫാക്ട് പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതിയിൽ ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് വിഭാഗം മേധാവി ജയേഷ് നായർ തൈകൾ നടുന്നു

കൊച്ചി: ഒരു ലക്ഷം വൃക്ഷത്തൈകൾ ഫാക്ട് ടൗൺഷിപ്പിൽ നട്ടുപിടിപ്പിക്കാനുള്ള സി.ഐ.എസ്.എഫിന്റെ പദ്ധതിയിൽ ആസ്റ്റർ വോളന്റിയേഴ്‌സ് സംഘം പങ്കാളികളായി. ഏലൂർ സി.ഐ.എസ്.എഫ് യൂണിറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് വിഭാഗം മേധാവി ജയേഷ് നായർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി. സി.ഐ.എസ്.എഫ് ഫാക്ട് യൂണിറ്റ് ഇൻസ്‌പെക്ടർ ചിത്ര ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.