കൊച്ചി: സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന സ്ത്രീധനമുക്തകേരളം പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രൊഫ. എം.കെ. സാനുവിൽ നിന്ന് സ്ത്രീധന വിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീയോടുള്ള സമൂഹത്തിന്റെ സമീപനം മാറണമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു.
സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ലിംഗസമത്വ ബോധന പരിപാടിയുടെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ പ്രചാരണം സംഘടിപ്പിക്കുന്നത്. എം.കെ. സാനുവിന്റെ വസതിയിൽ നടന്ന പരിപാടിയിൽ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പങ്കെടുത്തു.