നെടുമ്പാശേരി: പത്ത് ഇന്ത്യൻ സ്‌പോട്‌സ് ഇതിഹാസങ്ങളുടെ രൂപങ്ങൾ ഇലകളിൽ വിരിയിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടിയ എ.കെ.ആദർശിനെ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ലീഫ് ആർട്ട് വിഭാഗത്തിലാണ് ആദർശ് നേട്ടം കൈവരിച്ചത്. ബാങ്ക് പ്രസിഡന്റ് പി.ജെ.അനിൽ ഉപഹാരം നൽകി. ഭരണ സമിതി അംഗങ്ങളായ എം.ആർ. സത്യൻ, കെ.ബി. മനോജ് കുമാർ, എം.കെ. പ്രകാശൻ, സെക്രട്ടറി ജെമി കുര്യാക്കോസ്, പി.എ. ഷിയാസ്, സി. ഗോപാലകൃഷ്ണൻ, എ.എം. നവാസ് എന്നിവർ പങ്കെടുത്തു. പുറയാർ വിരുത്തിയിൽ കഞ്ഞുമോന്റെയും രമയുടെയും മകനായ ആദർശ് കണ്ണൂർ തോട്ടങ്ങര പോളിടെക്‌നിക്കിലെ രണ്ടാം വർഷ ഇലട്രോണിക്‌സ് വിദ്യാർത്ഥിയാണ്.