തൃപ്പൂണിത്തുറ: മരട് നഗരസഭയും ജില്ലാ ആരോഗ്യ വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന ഗർഭിണികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷൻ മാതൃക കവചം മാതൃകാപരമാണെന്ന്വ ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് അഭിപ്രായപ്പെട്ടു. പ്രൈമറി ഹെൽത്ത് സബ് സെന്ററിൽ ഇന്നലെ 67 ഗർഭിണികൾക്കും 21 മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകി. നഗരസഭ ചെയർമാൻ .ആന്റണി ആശാംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ക്യാമ്പ് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, . രാജേഷ്, മിനി ഷാജി, കൗൺസിലർമാരായ സി.ടി. സുരേഷ്, മോളി ഡെന്നി , വളന്തകാട് പി.എച്ച്.സി ഡോക്ടർ ബാലു ഭാസി ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജു, ഹണി തോമസ്, ജോബി, ജെ.പി.എച്ച്.എൻ അനുമോൾ , എൽ.എച്ച്.എസ് .മിനി, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഈ ഉദ്യമത്തിലൂടെ എല്ലാ ഗർഭിണികൾക്കും യഥാസമയം കൊവിഡ് പ്രതിരോധ വാക്സിൻ നൽകുകയാണ് ലക്ഷ്യം.