ആലുവ: ആലുവ ജില്ലാ ആശുപത്രി കൊവിഡ് സെന്ററിന് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് സഹായവുമായി സ്വകാര്യ സ്ഥാപനങ്ങൾ. കുറ്റുകാരൻ പോപ്പുലർ മെഗാ മോട്ടേഴ്‌സ്, ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹകരണത്തോടെ ആശുപത്രി പേ വാർഡിനായി ലഭിച്ച 17 കേന്ദ്രീകൃത ഓക്‌സിജൻ സപ്ലൈ ബെഡുകൾ കൈമാറി.
അൻവർ സാദത്ത് എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് സഹായം ലഭ്യമായത്. അൻവർ സാദത്ത് എം.എൽ.എ ആശുപ്രതി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൈമാറി. ആശുപത്രിയിൽ നിലവിലുള്ള ഓക്‌സിജൻ ശേഷി കൂട്ടുകയും ചെയ്തു. 8.15 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ. ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് എം.ഡി കെ. പോൾ തോമസ്, കുറ്റുകാരൻ പോപ്പുലർ മെഗാ മോട്ടേഴ്‌സ് ഫെഡ് എച്ച്.ആർ അഡ്മിനിസ്‌ട്രേറ്റർ റോയ് തോമസ്, ജെബി മേത്തർ, എം.ജെ. ജോമി, എം.പി. സൈമൺ, പി.പി. ജെയിംസ്, ഡോ. മാത്യു എന്നിവർ പങ്കെടുത്തു.