പള്ളിക്കര: ചിത്രപ്പുഴ പോഞ്ഞാശേരി റോഡിലെ പള്ളിക്കര പവർഗ്രിഡിനു മുന്നിലെ രണ്ടു പാലങ്ങളുടെയും വീതികൂട്ടി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര പൗരാവലി വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇവി‌ടെ നിത്യേന അപകടങ്ങളും യാത്ര ദുരിതവും പതിവാണ്. മുഹമ്മദ് ഷാഫി, മനോജ് മനക്കേക്കര,എം.പി. മുഹസിൻ ഇ.എം.അഷറഫ്, സണ്ണി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.