ആലുവ: റൂറൽ ജില്ലയിലെ പൊലീസുദ്യോഗസ്ഥർക്ക് സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഒൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അച്ചടക്കത്തിലധിഷ്ഠിതമായി ജീവിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കെ. കാർത്തിക്ക് പറഞ്ഞു. കൃത്യമായ പദ്ധതിയില്ലാത്തതാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഡി.എസ്.പി ഇ.എൻ. സുരേഷ് അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്കിലെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സബീന ഷാജി, ട്രെയ്‌നിംഗ് അസി. വൈസ് പ്രസിഡന്റ് സിറിൾ ജോസ് എന്നിവർ ക്ലാസെടുത്തു. അഞ്ച് സബ് ഡിവിഷനുകളിലേയും മുഴുവൻ പൊലീസുദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് എസ്.പി പറഞ്ഞു.