ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി ആലുവ തായിക്കാട്ടുകര ദാറുസലാം കുടിലിങ്കൽവീട്ടിൽ വെങ്കിടേഷ് (45) നിര്യാതനായി. ആലുവ പൊതുമാർക്കറ്റിലെ പപ്പടം മൊത്തവ്യാപാരിയായിരുന്നു. വാക്സിൻ സ്വീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ആലുവ ആശാൻലൈനിൽ താമസിക്കുന്ന പരേതനായ കുട്ടപ്പന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ദീപ. മക്കൾ: നന്ദകിഷോർ, നമിത.