അങ്കമാലി: ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് റോജി എം.ജോൺ എം.എൽ.എ നടത്തുന്ന മൊബൈൽ/ടാബ് ചലഞ്ചിന്റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. പ്രത്യേക പരിശീലനം ആവശ്യമായ ഭിന്ന ശേഷിക്കാരിയ 15 വിദ്യാർത്ഥികൾ ഉൾപ്പെടെ 50 പേർക്ക് മൊബൈൽ ഫോണുകൾ നൽകി. അങ്കമാലി ബി.ആർ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷനാണ് ഫോണുകൾ ലഭ്യമാക്കിയത്. ചടങ്ങിൽ നഗരസഭ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡിജിറ്റൽ പഠനോപകരണങ്ങളുടെ സമർപ്പണം മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് നിർവഹിച്ചു. ചടങ്ങിൽ മുൻ എം.എൽ.എ പി.ജെ.ജോയി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ റീത്താ പോൾ, വാർഡ് കൗൺസിലർ സിനി മനോജ്, മണപ്പുറം സി.എസ്.ആർ വിഭാഗം മേധാവി ശിൽപ സെബാസ്റ്റ്യൻ, ബിആർസി ബി.പി.സി എ.എ.അജയൻ, ബി.ആർ.സി കോർഡിനേറ്റർ അനിൽ സോണി എന്നിവർ പങ്കെടുത്തു.