ullnadan-sangam
വനിതാ മത്സ്യതൊഴിലാളികൾക്കുള്ള പലിശരഹിത വായ്പ വിതരണം മത്സ്യഫെഡ് ഡയറക്ടർ കെ.സി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കെടാമംഗലം ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ അംഗങ്ങളായ വനിതാ മത്സ്യതൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകി. ഇരുപതിനായിരം രൂപ വീതം മുപ്പത് അംഗങ്ങൾക്കായി ആറ് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മത്സ്യഫെഡ് ഡയറക്ടർ കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു ഷാജി, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.