അങ്കമാലി: പാചക വാതകത്തിന്റെ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ ഗ്യാസ് വിതരണ കേന്ദ്രത്തിന് മുൻപിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു.എം.കെ.ജോഷി,ബിന്ദു സാജൻ, ഷൈനി ഡേവീസ് എന്നിവർ പ്രസംഗിച്ചു.