1
ചെല്ലാനത്തെ സീറാഞ്ചിംങ്ങ് പദ്ധതി എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീറാഞ്ചിംഗ് പദ്ധതിക്ക് തുടക്കമായി. ചെല്ലാനത്ത് നടന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാർഗരറ്റ്, ദീപു കുഞ്ഞുകുട്ടി, മെമ്പർ പ്രശാന്ത്, ഫ്രാൻസിസ് ഡാലോ, നൗഷർ ഖാൻ, പി.സനീഷ്, സേവ്യർ ബോബൻ തുടങ്ങിയവർ സംബന്ധിച്ചു. 50000 പൂമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മത്സ്യതൊഴിലാളികൾക്ക് പൊതു ജലാശയങ്ങളിൽ നിന്നും മീൻ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.