പറവൂർ: സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ഹയർ സെക്കൻഡറി ബോർ‌ഡിന്റെ തുല്യത പരീക്ഷ നാളെ ആരംഭിച്ച് 31ന് അവസാനിക്കും. പറവൂർ, വൈപ്പിൻ, ആലങ്ങാട്, പാറക്കടവ് എന്നീ മേഖലയിലുള്ള പഠിതാക്കൾക്ക് പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് പരീക്ഷാ കേന്ദ്രം. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ ഫൈനൽ പരീക്ഷയും ഇതോടൊപ്പം നടക്കും. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ സമയം. 26ന് മലയാളം, ഹിന്ദി. 27ന് ഇംഗ്ലീഷ്. 28 ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്. 29ന് ചരിത്രം, അക്കൗണ്ടൻസി. 30ന് ഇക്കണോമിക്സ്. 31ന് പൊളിറ്റിക്സ് എന്നിങ്ങനെ നടക്കും. നിലവിലുള്ള ഹയർ സെക്കൻ‌ഡറി ഗ്രേഡിംഗ് സമ്പ്രദായമാണ് തുല്യതക്കും ബാധകമാക്കിയിട്ടുള്ളത്.