cpi
എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ അങ്കമാലി ടി.ബി.ജംഷനിൽ നടന്ന പ്രതിഷേധ സമരം സി.പി.ഐ അങ്കമാലി മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.ബി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: രാജ്യത്തെ സുപ്രീംകോടതി ജസ്റ്റിസ്മാരും മാദ്ധ്യമപ്രവർത്തകരും പ്രതിപക്ഷ നേതാക്കളും അടക്കമുളള രാജ്യത്തെ പൗരൻമാരുടെ ഫോൺകാളുകൾ പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയ കേന്ദ്രസർക്കാരിന്റെ നടപടി രാജ്യദ്രോഹകുറ്റമാണെന്നാരോപിച്ച് എ.ഐ.വൈ.എഫ് അങ്കമാലി മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് അങ്കമാലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സോജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി ഗോകുൽദേവ്,എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ രേഖ ശ്രീജേഷ്, ഗോപകുമാർ കാരികോത്ത്, രാഹുൽ കൃഷ്ണൻ, നികേഷ്, റിജോയ് എന്നിവർ നേതൃത്വം നൽകി.