പെരുമ്പാവൂർ: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ അറിയിച്ച് പെരുമ്പാവൂരിലെ ഫുട്‌ബാൾ കളിക്കാരുടെ കൂട്ടായ്മയായ കൽപന്തിനെ പ്രണയിച്ചവർ ദീപശിഖ പ്രയാണവും ദീപം തെളിക്കയ്ൽ പരിപാടിയും സംഘടിപ്പിച്ചു. ആശ്രമം സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പ്രയാണത്തിൽ മുൻ ഇന്ത്യൻ വനിത ഫുട്‌ബാൾ താരം സീനയും അത്‌ലറ്റിക്ക് കോച്ച് പി.പി. പോളും ചേർന്ന് കായിക താരങ്ങൾക്ക് ദീപശിഖ കൈമാറി. ഗാന്ധി പ്രതിമക്ക് സമീപം നടന്ന ദീപം തെളിക്കൽ ചടങ്ങ് നഗരപിതാവ് ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഇസ്മയലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി നവീൻ ബോസ്, വഹാബ് അല്ലപ്ര, റുക്‌സാ റഷീദ്, പി. എൻ. സോമൻ, പി.പി.പോൾ, സീന, വാർഡ് കൗൺസിലർ ജോൺ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.