കളമശേരി: നിർദ്ധനരായ രോഗികൾക്ക് സഹായം നൽകുന്നതിനു വേണ്ടി സുന്നി യുവജന സംഘം ഞാലകം സർക്കിൾ മൂലേപ്പാടത്ത് ആരംഭിച്ച സാന്ത്വന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. അർഹരായവർക്കു ഈ സാന്ത്വന കേന്ദ്രം ആശ്വാസം പകരുന്നതാകട്ടെ എന്നും എസ്.വൈ.എസിന്റെ പ്രവർത്തനം സമൂഹത്തിന് മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങൾ, മുനിസിപ്പൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. കെ. നിഷാദ്, കൗൺസിലർ നിഷിദ സലാം, കേരള മുസ്ലിം ജമാ അത് ജില്ലാ സെക്രട്ടറി ഹൈദ്രോസ് ഹാജി, സി.പി.എം ഏരിയ സെക്രട്ടറി വര്ഗീസ്, എ. എം യുസുഫ്, എസ്. വൈ. എസ് ജില്ലാ സെക്രട്ടറിമാരായ യുസുഫ് സഖാഫി , കെ .എസ് .എം .ഷാജഹാൻ സഖാഫി ,സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ഒഫാർ, സർക്കിൾ സെക്രട്ടറി ഷമീർ മധുകപ്പിള്ളി, കേരള മുസ്ലിം ജമാ അത് ജില്ലാ ഫിനാൻസ് സെക്രട്ടറി കരീം കൈത്തപാടാൻ, ഡോക്ടർ എ .ബി .അലിയാർ എന്നിവർ സംബന്ധിച്ചു.