കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറി എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പുസ്തകാവലോകന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ തൃക്കാക്കര ജി. വി. എച്ച്. എസ്. എസ് സ്കൂളിലെ അനുഗ്രഹ് വി.കെ, ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ പാർവതി. എസ്, പ്ളസ് ടു വിഭാഗത്തിൽ നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ അനഘ സജീവൻ, ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ പൂജ. എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. 40 ഓളം ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വായിച്ച ഏതെങ്കിലും പുസ്തകത്തെകുറിച്ചുള്ള അവലോകനം വീഡിയോ ചെയ്ത് അയച്ചു നൽകണമെന്നായിരുന്നു നിർദ്ദേശം.