കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീട്‌ വാസയോഗ്യമല്ലാതായി. കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ പെരുമ്പിള്ളി കുമാരന്റെ വീടിന്റെ ഭിത്തിയാണ് ശക്തമായ മഴയിൽ തകർന്നത്. ഓടു മേഞ്ഞിരിന്ന മേൽക്കൂരയുടെ മരങ്ങളുടെ കഴുക്കോലും ചിതലരിച്ചു ദ്രവിച്ചും തകർന്ന നിലയിലാണ്.നിർദ്ധന കുടുംബാംഗമായ കുമാരൻ ഈറ്റവെട്ടിയാണ് ഉപജീവനം നടത്തിയിരുന്നത്. കൊവിഡ് കാരണം ഇപ്പോൾ അതും സാധ്യമല്ല.നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ പുനരധിവസിപ്പിക്കുവാനും വീട് വാസയോഗ്യമാക്കുന്നതിനുള്ള നടപടികൾ വേണ്ടപ്പെട്ട അധികാരികൾ കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.